ദേഹാസ്വാസ്‌ഥ്യം; നടൻ ചിയാൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By News Desk, Malabar News
Ajwa Travels

ചെന്നൈ: ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് തമിഴ് സൂപ്പർ ചിയാൻ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെയാണ് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും നിലവിൽ ആശുപത്രിയിൽ ചികിൽസയിലാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കടുത്ത പനിയെ തുടര്‍ന്നുള്ള ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. നെഞ്ചുവേദനയെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍.

മണിരത്‌നത്തിന്റെ മാഗ്‌നം ഓപസ് പൊന്നിയിൻ സെൽവൻ, കോബ്ര, സംവിധായകൻ പാ രഞ്‌ജിത്തിനൊപ്പം ഒരു പുതിയ ചിത്രം എന്നിവയുൾപ്പടെ നിരവധി സിനിമകൾ വിക്രമിന്റെ പൈപ്പ് ലൈനിൽ ഉണ്ട്, അവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. തന്റെ മകനും നടനുമായ ധ്രുവ് വിക്രം നായകനായി അഭിനയിച്ച കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത മഹാൻ ആണ് അദ്ദേഹം അടുത്തിടെ അഭിനയിച്ച ചിത്രം.

Most Read: ആൾട്ട് ന്യൂസ് സ്‌ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE