വിക്രമും മകനും ആദ്യമായി ഒന്നിക്കുന്ന ‘ചിയാന്‍ 60’; ചിത്രീകരണം ഫെബ്രുവരിയില്‍

By Staff Reporter, Malabar News
chiyaan60_malabar news
Ajwa Travels

ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ‘ചിയാന്‍ 60‘ല്‍ തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രമും മകന്‍ ധ്രുവും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ മാസമാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. ചിത്രത്തിന്റെ പ്രത്യേക പോസ്‌റ്ററും അന്ന് പുറത്തുവിട്ടിരുന്നു.

വിക്രം ആദ്യമായി മകന്‍ ധ്രുവുമായി ഒന്നിക്കുന്ന ചിത്രമായിരിക്കും ‘ചിയാന്‍ 60‘. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ‘ചിയാന്‍ 60‘ന് സംഗീതം ഒരുക്കുക.

നിലവില്‍ ‘കോബ്ര‘ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് വിക്രം. കോവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന ‘കോബ്ര’യുടെ ചിത്രീകരണം അടുത്തിടെയാണ് പുനരാരംഭിച്ചത്. അജയ് ജ്‌ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൂടാതെ മണിരത്നത്തിന്റെ ചരിത്ര സിനിമയായ ‘പൊന്നിയിന്‍ സെല്‍വനി‘ലും വിക്രം അഭിനയിക്കുന്നുണ്ട്. കോവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

‘കോബ്ര’യുടെ ചിത്രീകരണം ജനുവരിയില്‍ അവസാനിപ്പിച്ച് താരം ഫെബ്രുവരിയോടെ ‘ചിയാന്‍ 60‘ ഷൂട്ടിംഗിലേക്ക് ചേരുമെന്നാണ് ലഭിക്കുന്ന വിവരം.

National News: കർഷകർക്ക് ഐക്യദാർഢ്യം; വിവാഹ വേദിയിലേക്ക് വരൻ എത്തിയത് ട്രാക്‌ടറിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE