തമിഴ്‌നാട്ടിൽ അംബേദ്‌കർ ജൻമദിനമായ ഇന്ന് സമത്വ ദിനമായി ആചരിക്കും

By Staff Reporter, Malabar News
Dr_Babasaheb_Ambedkar
Image Courtesy: Wikimedia Commons
Ajwa Travels

ചെന്നൈ: ഡോ. ബിആര്‍ അംബേദ്‌കറുടെ ജൻമദിനമായ ഇന്ന് തമിഴ്‌നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്‌ഞയെടുക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ജാതി വിവേചനത്തിനെതിരായ പ്രതിജ്‌ഞയെടുക്കുന്നത്. സമത്വം ഉയര്‍ത്തിപ്പിടിക്കുക, പിന്തുടരുക എന്നതാണ് പ്രതിജ്‌ഞയുടെ അന്തസത്ത.

ഈ വര്‍ഷം മുതല്‍ അംബേദ്‌കറുടെ ജൻമദിനാഘോഷം സമത്വ ദിനമായി ആചരിക്കും. അംബേദ്‌കറുടെ അഭിപ്രായങ്ങള്‍ ഭാവിയിലേക്കുള്ള വഴിവിളക്കാണെന്നും അംദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കൃതികള്‍ തമിഴില്‍ പ്രസിദ്ധീകരിക്കുമെന്നും സ്‌റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. അംബേദ്‌കർ മണിമണ്ഡപത്തില്‍ അദ്ദേഹത്തിന്റെ പൂര്‍ണകായ വെങ്കല പ്രതിമ സ്‌ഥാപിക്കും.

അംബേദ്‌കറുടെ ജൻമദിനം സമത്വ ദിനമായി പ്രഖ്യാപിക്കണമെന്ന് ആദി ദ്രാവിഡര്‍, ആദിവാസി ക്ഷേമ വകുപ്പ് യോഗത്തില്‍ നേരത്തെ നിവേദനം നല്‍കിയിരുന്നു. അതുകൂടി കണക്കിലെടുത്താണ് സ്‌റ്റാലിന്റെ പ്രഖ്യാപനം. സാമൂഹ്യനീതിയുടെ ലക്ഷ്യം സമത്വം കൈവരിക്കുകയാണെന്നും ഏത് നിവേദനത്തിലും ദ്രുതഗതിയിലുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സ്‌റ്റാലിന്‍ വ്യക്‌തമാക്കി.

Read Also: സമരം തുടരും; നിലപാടിലുറച്ച് കെഎസ്ഇബി ഓഫിസേഴ്‌സ്‌ അസോസിയേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE