ഇന്ന് 132 ആം അംബേദ്‌കർ ജയന്തി

ഭരണഘടനയുടെ മുഖ്യശിൽപിയും അടിസ്‌ഥാനവർഗ ജനതയുടെ നവോഥാന നായകനും ഇന്ത്യൻ നിയമജ്‌ഞനും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയും ആയിരുന്ന അംബേദ്‌കർ ദളിത് കുടുംബത്തിൽ ജനിച്ചയാളാണ്. ജാതിവ്യവസ്‌ഥക്കും ഹിന്ദു തൊടുകൂടായ്‌മക്കും എതിരേ പോരാടുന്നതിന് അവസാന ശ്വാസംവരെ പോരാടിയ ഇദ്ദേഹമാണ് ദളിത് ബുദ്ധമത പ്രസ്‌ഥാനം ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 1990ലാണ് മരണാനന്തര ബഹുമതിയായി ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്‌ന ഇദ്ദേഹത്തിന് നൽകിയത്.

By Central Desk, Malabar News
Dr. Bhimrao Ambedkar
ചിത്രത്തിന് വിക്കിപീഡിയക്ക് കടപ്പാട്
Ajwa Travels

കോഴിക്കോട്: ഇന്ത്യൻ ഭരണഘടന ശിൽപിയും അടിസ്‌ഥാന ജനതയുടെ വിമോചന നായകനുമായിരുന്ന ബിആർ അംബേദ്‌കറുടെ 132ആം ജൻമദിനമാണിന്ന്. ലോകവ്യാപകമായി ആഘോഷിക്കപ്പെടുന്ന അംബേദ്‌കർ ജയന്തി ഇന്ന് കേരളവും ആഘോഷിക്കും. സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ നിരവധി പരിപാടികളാണ് ഇന്ന് നടക്കുക.

പത്തനംതിട്ട സെയ്‌ന്റ്‌ പീറ്റേഴ്‌സ്‌ ജങ്ഷനിൽ നടക്കുന്ന അംബേദ്‌കർ ജയന്തി സാംസ്‌കാരിക ഘോഷയാത്രയിൽ പതിനായിരകണക്കിന് ആളുകൾ പെങ്കെടുക്കും. കേരളത്തിലെ ഏറ്റവും വലിയ ഈ അംബേദ്‌കർ ജയന്തി സാംസ്‌കാരിക ഘോഷയാത്രക്ക് നേതൃത്വം കൊടുക്കുന്നത് ചേരമ-സാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന സംഘടനയാണ്.

രണഘടന ശിൽപി എന്നതിനപ്പുറം ബഹുമുഖ പ്രതിഭയും പൗരാവകാശ പ്രവർത്തകനുമായിരുന്ന ബിആർ. അംബേദ്‌കറുടെ സ്‌മരണയ്ക്കായി ഏപ്രിൽ 14ന് ആചരിക്കുന്ന വാർഷിക ആഘോഷമാണ് അംബേദ്‌കർ ജയന്തി അഥവാ ഭീം ജയന്തി.

1891 ഏപ്രിൽ 14ന് ജനിച്ച ഡോ. ബാബാസാഹെബ് അംബേദ്‌കറുടെ ഓർമകൾ നിലനിറുത്താനും ഭരണഘടനാ ചർച്ചകൾ സജീവമാക്കാനും ഉദ്ദേശിച്ചുകൊണ്ട്‌ ഇന്ത്യയിലുടനീളം ഔദ്യോഗിക പൊതു അവധിയായാണ് ഈ ദിവസം ആചരിച്ചുവരുന്നത്. ഇന്ത്യയിൽസമത്വ ദിനം ആയും ഈ ദിനം ആഘോഷിക്കുന്നുണ്ട്.

ജീവിതകാലം മുഴുവൻ മനുഷ്യ സമത്വത്തിന് വേണ്ടി പോരാടിയതിനാൽ ഈ ദിവസം അന്താരാഷ്‌ട്ര സമത്വ ദിനം ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം ഐക്യരാഷ്‌ട്രസഭ അംഗീകരിച്ചിരുന്നു. ന്യൂഡൽഹിയിലെ ഇന്ത്യൻ പാർലമെന്റിലെ അംബേദ്‌കറുടെ പ്രതിമയിൽ രാഷ്‌ട്രപതി, പ്രധാനമന്ത്രി, പ്രമുഖ രാഷ്‌ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയ മുതിർന്ന ദേശീയ വ്യക്‌തികൾ ഇന്ന് ആദരാഞ്ജലി അർപ്പിക്കും.

VANITHA VARTHAKAL: സ്രാങ്ക് ലൈസൻസ് സ്വന്തമാക്കി എസ് സന്ധ്യ; സംസ്‌ഥാനത്ത് ആദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE