ത്രിപുരയിൽ മാദ്ധ്യമ സ്‌ഥാപനത്തിന് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്

By Desk Reporter, Malabar News
-tripura-bjp-workers-attack-dailys-office
Ajwa Travels

ഗുവാഹത്തി: ത്രിപുരയില്‍ മാദ്ധ്യമ സ്‌ഥാപനത്തിന്റെ ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ നാല് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നാണ് പരാതി. ‘പ്രതിബാദി കലാം’ ദിനപത്രത്തിന്റെ ഓഫിസിന് നേരെയാണ് ആക്രമണം നടന്നത്.

പ്രതിബാധി കലാമിന്റെ ഓഫിസിലെ രേഖകളും ഉപകരണങ്ങളും നശിപ്പിക്കുകയും ബൈക്കുകളും കാറുകളും അഗ്‌നിക്കിരയാക്കുകയും ചെയ്‌തതായി പ്രതിബാദി കലാം എഡിറ്ററും പബ്‌ളിഷറുമായ അനല്‍ റോയ് ചൗധരി നല്‍കിയ പരാതിയില്‍ പറയുന്നു.

“നാലോളം മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എല്ലാ രേഖകളും കമ്പ്യൂട്ടറുകളും സിസിടിവി ക്യാമറകളും നശിപ്പിച്ചു. അതേസമയം പോലീസ് സംഘം നിശബ്‌ദരായി നിന്നു. ലാത്തിയും മൂര്‍ച്ചയുള്ള ആയുധവുമായാണ് ഗുണ്ടകള്‍ ഓഫിസിലെത്തിയത്. ഞങ്ങളുടെ മാദ്ധ്യമ പ്രവര്‍ത്തകനായ പ്രസന്‍ജിത് സാഹക്ക് തലയുടെ പിറകില്‍ മുറിവേറ്റു. പരിക്ക് ഗുരുതരമാണ്” -ചൗധരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

പത്ര സ്‌ഥാപനത്തിന് നേരെ നടന്ന അതിക്രമത്തില്‍ 12 മണിക്കൂറിനകം പ്രതികളെ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഗര്‍ത്തല പ്രസ് ക്ളബ് സെക്രട്ടറി പ്രണബ് സര്‍ക്കാര്‍ പറഞ്ഞു. ബിജെപി -സിപിഎം സംഘര്‍ഷത്തെ തുടർന്ന് ബുധനാഴ്‌ച്ച വന്‍ അക്രമ സംഭവങ്ങള്‍ക്കാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും അക്രമികൾ തീയിട്ട് നശിപ്പിച്ചിരുന്നു.

Read also: ജയിൽ ചാടിയ തടവുകാരുടെ കുടുംബങ്ങൾ അറസ്‌റ്റിൽ; ഇസ്രയേലിന്റെ സമ്മർദ്ദ തന്ത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE