മലപ്പുറം: കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച രണ്ടു പേരെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്‌റ്റില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കൊല്ലം കരുനാഗപള്ളി സ്വദേശി സക്കീര്‍ എന്ന മുണ്ട സക്കീര്‍, (22), തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശി ആലപ്പാടന്‍ സനൂപ്(19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 10.30നാണ് കേസിനാസ്‌പദമായ സംഭവം. നിലമ്പൂരില്‍ പുതുതായി തുടങ്ങുന്ന മൊബൈല്‍ ഷോപ്പിന്റെ ജോലിക്കായി വന്നതായിരുന്നു സനൂപും കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശികളായ മിഥുനും, സാദിഖും. ഇതിനിടെ കവര്‍ച്ച നടത്തണമെന്ന ഉദ്ദേശത്തോടെ സനൂപ് സക്കീറിനെ സംഭവ സ്‌ഥലത്തേക്ക് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് രാത്രി മിഥുന്‍ മാത്രം ഉള്ളപ്പോള്‍ ആയിരുന്നു പ്രതികളുടെ കവര്‍ച്ചാ ശ്രമം.
എന്നാല്‍ മിഥുന്‍ കവര്‍ച്ച തടയാന്‍ ശ്രമിച്ചതോടെയാണ് ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്. മിഥുന്റെ തുടയില്‍ നാലോളം കുത്തുകള്‍ ഏറ്റിരുന്നു. ശബ്‌ദം കേട്ട് ഓടിയെത്തിയ പൂക്കോട്ടുംപാടം തൊണ്ടി സ്വദേശിയായ ചെമ്മല സബീലിന്റെ നെഞ്ചിനും സക്കീര്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഒടുവില്‍ നാട്ടുക്കാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ 50000 രൂപ വിലവരുന്ന മൂന്നു മൊബൈല്‍ ഫോണുകളും കവര്‍ന്നിരുന്നു.
ആലപ്പുഴ ചേര്‍ത്തലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ ചേര്‍ത്തല പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ആലപ്പുഴ, പാലക്കാട്, കൊല്ലം ജില്ലകളിലായി കവര്‍ച്ച, വധശ്രമം, മാല പൊട്ടിക്കല്‍, അടിപിടി തുടങ്ങി പത്തോളം കേസുകള്‍ സക്കീറിനെതിരെ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
Malabar News: ‘ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട്’; രണ്ട് കോൺഗ്രസ് നേതാക്കൾ രാജിവച്ചു