മലപ്പുറം: അത്താണിയിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം നെഞ്ചുവേദന അല്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്. ശരീരത്തിന്റെ പിന്നിൽ ചതവും തലച്ചോറിലും കരളിലും രക്‌തസ്രാവവും ഉണ്ടായിട്ടുണ്ടെന്ന് പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്‌ടർ പോലീസിന് മൊഴി നൽകി.
അത്താണി വാലിപ്പറമ്പിൽ ഭരതൻ-ലതിക ദമ്പതികളുടെ മകൻ അമലിനെ (22) ആണ് റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്‌ച പുലർച്ചെ 5.40ന് ആണ് അത്താണിയിലെ ഓഡിറ്റോറിയത്തിനു സമീപത്തെ റോഡരികിൽ അമൽ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്‌ഥലത്ത് എത്തിയ പെരുമ്പടപ്പ് പോലീസ് അമലിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
തിരൂർ ഡിവൈഎസ്‌പി കെഎ സുരേഷ് ബാബുവിന്റെ നിർദേശ പ്രകാരം പെരുമ്പടപ്പ് സിഐ വിഎം കേഴ്‌സൺ മാർക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി അമലിന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരിൽ നിന്നു പോലീസ് മൊഴി എടുക്കുകയാണ്.
Malabar News: ആശുപത്രിയിലേക്ക് പോയ വാഹനം ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍; ഗര്‍ഭിണിയായ യുവതിക്ക് പരിക്ക്






































