ആശുപത്രിയിലേക്ക് പോയ വാഹനം ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍; ഗര്‍ഭിണിയായ യുവതിക്ക് പരിക്ക്

By Staff Reporter, Malabar News
BJP Attack_kannur
Represeantational Image
Ajwa Travels

കണ്ണൂര്‍: ഗര്‍ഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തതായി ആരോപണം. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ടാണ് സംഭവം. റോഡ് ഷോയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

പയ്യന്നൂരിലെ എടാട്ട് വെച്ചാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ചെറുതാഴം സ്വദേശിനി നാസിലയെയാണ് കാറില്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ ബിജെപി കല്യാശേരി മണ്ഡലം റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ എടാട്ട് വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം തടയുകയും ആക്രമിക്കുകയുമായിരുന്നു. ബൈക്കുകളിലെത്തിയ ഇരുപതോളം പേരാണ് ആക്രമണം നടത്തിയത്.

ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണം നടത്തിയിട്ടില്ലെന്നാണ് പ്രാദേശിക ബിജെപി നേതാക്കള്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

Malabar News: മൽസരം യുഡിഎഫും ബിജെപിയും തമ്മിൽ; പികെ കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE