പൊതുസ്‌ഥലങ്ങളിലെ മാന്യമല്ലാത്ത പെരുമാറ്റം; കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ

By Desk Reporter, Malabar News
UAE covid
Representational Image
Ajwa Travels

ദുബായ്: പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ പബ്ളിക് പ്രോസിക്യൂഷന്‍. സോഷ്യല്‍ മീഡിയാ പ്ളാറ്റ്ഫോമുകളിലൂടെ പുറത്തുവിട്ട അറിയിപ്പിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.

പൊതുസ്‌ഥലങ്ങളിൽ മാന്യമല്ലാത്ത രീതിയിൽ പെരുമാറുന്നവര്‍ അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ കൂടി അനുഭവിക്കേണ്ടി വരുമെന്നും അറിയിപ്പില്‍ പറയുന്നു.

യുഎഇയില്‍ പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള വിളികള്‍, പാട്ടുകള്‍, സംസാരം തുടങ്ങിയവയെല്ലാം നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം കാര്യങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ ഒരു മാസത്തില്‍ കവിയാത്ത കാലയളവില്‍ ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം വരെ (20 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും ലഭിക്കും.

കൂടാതെ രാജ്യത്തെ ഫെഡറല്‍ ശിക്ഷാ നിയമം 361 പ്രകാരം ഒരാളെ പൊതുസ്‌ഥലത്തുവെച്ച് അശ്‌ളീല പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്ന വ്യക്‌തിക്കും നിയമ ലംഘനത്തിന്റെ അതേ ശിക്ഷ തന്നെ ലഭിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

Most Read: സംസ്‌ഥാനത്ത് തിയേറ്ററുകൾ മറ്റന്നാൾ തുറക്കും; പ്രദർശനം ആഴ്‌ചയിൽ മൂന്ന് ദിവസം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE