സംസ്‌ഥാനത്ത് തിയേറ്ററുകൾ മറ്റന്നാൾ തുറക്കും; പ്രദർശനം ആഴ്‌ചയിൽ മൂന്ന് ദിവസം

By News Bureau, Malabar News
theatre reopening
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച തിയേറ്ററുകൾ തുറക്കും. ബുധൻ, വ്യാഴം, വെള്ളി എന്നിങ്ങനെ ആഴ്‌ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു.

അന്യഭാഷ ചിത്രങ്ങളായിരിക്കും ആദ്യം റിലീസ് ചെയ്യുക. അതേസമയം ആദ്യ മലയാളം റിലീസ് നവംബർ 12നാണ്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ‘കുറുപ്പ്’ ആണ് നവംബർ 12ന് ആദ്യ റിലീസായി എത്തുക. തുടർന്ന് സുരേഷ് ഗോപി ചിത്രമായ ‘കാവൽ’ റിലീസിനെത്തും.

സർക്കാരിന്റെ ഭാഗത്ത് നിന്നും പൂർണ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഫിയോക്ക് വ്യക്‌തമാക്കി. ഒടിടി പ്ളാറ്റ്ഫോമുകളെ കുറിച്ചും സംഘടന ചർച്ച ചെയ്‌തു. ഒടിടി പ്ളാറ്റ്‌ഫോമുകൾ താൽകാലിക സംവിധാനം മാത്രമാണെന്നും ‘മരക്കാർ’ ഉൾപ്പടെയുള്ള ചിത്രങ്ങൾ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും ഫിയോക്ക് അറിയിച്ചു.

ഉടമകൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കും എന്നാണ് പ്രതീക്ഷ. ഒടിടിക്ക് വേണ്ടി നിർമിച്ച ചിത്രങ്ങൾ മാത്രം അവിടെ റിലീസ് ചെയ്യും. തിയേറ്ററിലേക്ക് ആളുകൾ എത്തി തുടങ്ങിയാൽ പിന്നെ ചിത്രങ്ങൾ ഒടിടിയിലേക്ക് പോകില്ല എന്നാണ് പ്രതീക്ഷ. ഇക്കാര്യം സിനിമയിലെ നായകൻമാരും അണിയറ പ്രവർത്തകരുമായി ചർച്ച ചെയ്യും; ഫിയോക്ക് വ്യക്‌തമാക്കി.

അതേസമയം തിയേറ്ററിൽ 50 ശതമാനം മാത്രം സീറ്റുകൾ എന്നത് പ്രതിസന്ധിയാണെന്നും ഫിയോക്ക് അറിയിച്ചു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം എന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും ഫിയോക്ക് ആവശ്യപ്പെട്ടു.

Most Read: വാണി വിശ്വനാഥ് വീണ്ടും സിനിമാ ലോകത്തേക്ക്; തിരിച്ചുവരവ് ബാബുരാജിനൊപ്പം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE