വാണി വിശ്വനാഥ് വീണ്ടും സിനിമാ ലോകത്തേക്ക്; തിരിച്ചുവരവ് ബാബുരാജിനൊപ്പം

By News Bureau, Malabar News
the criminal lawyer-Vani Viswanath returns to Malayalam cinema
Ajwa Travels

7 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങി പ്രിയതാരം വാണി വിശ്വനാഥ്. താരം മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ബാബുരാജും പ്രധാന വേഷത്തിലുണ്ട്.

ജിതിന്‍ ജിത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കല വിപ്ളവം പ്രണയം’ എന്ന ചിത്രത്തിന് ശേഷം ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉമേഷ് എസ് മോഹനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തേര്‍ഡ് ഐ മീഡിയ മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Vani Viswanath
വാണി വിശ്വനാഥ്

ജഗദീഷ്, സുധീര്‍ കരമന, അബു സലീം, ഷമ്മി തിലകന്‍, സുരേഷ് കൃഷ്‌ണ, ജോജി, റിയ സൈറ, സിന്ധു മനുവര്‍മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷിനോയ് ഗോപിനാഥ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഈണം പകരുന്നത് വിഷ്‌ണു മോഹന്‍ സിതാരയാണ്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി നവംബര്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും.

Most Read: പപ്പായ ഉണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ ഫെയ്‌സ് പാക്കുകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE