പപ്പായ ഉണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ ഫെയ്‌സ് പാക്കുകൾ

By News Bureau, Malabar News
papaya face pack
Ajwa Travels

എല്ലാവർക്കും കഴിക്കാൻ ഇഷ്‌ടമുള്ള ഒന്നാണ് പപ്പായ. ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട് പപ്പായയ്‌ക്ക്. ആന്റി ഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, ബി, സി എന്നിവ ധാരാളം അടങ്ങിയ പപ്പായയില്‍ നാരുകളും അടങ്ങിയിട്ടുണ്ട്.

papaya

എന്നാൽ ഈ പപ്പായ ചർമ സംരക്ഷണത്തിന് മികച്ചതാണെന്ന കാര്യം എത്ര പേർക്കറിയാം? വളരെ എളുപ്പത്തിൽ തന്നെ പപ്പായ കൊണ്ട് ഫെയ്‌സ് പാക്കുകൾ തയ്യാറാക്കാം. മുഖസൗന്ദര്യത്തിനായി വീട്ടിലിൽ തന്നെ പരീക്ഷിക്കാവുന്ന പപ്പായ ഫെയ്‌സ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

papaya-face pack

ഒന്ന്…

രണ്ട് ടേബിൾ സ്‌പൂൺ പപ്പായ നീര് എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്‌പൂൺ തേൻ ചേർത്ത് നന്നായി മിക്‌സ് ചെയ്യാം. ശേഷം ഒരു സ്‌പൂൺ റോസ് വാട്ടർ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക.

papaya-honey

രണ്ട്…

നന്നായി പഴുത്ത പപ്പായയുടെ പൾപ്പ് രണ്ട് ടേബിൾ സ്‌പൂൺ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്‌പൂൺ വാഴപ്പഴം പൾപ്പും അൽപം തെെരും കൂടി മികസ് ചെയ്‌ത ശേഷം മുഖത്തിടുക.

papaya-banana

മൂന്ന്…

ഒരു ടേബിൾ സ്‌പൂൺ പപ്പായ പൾപ്പ്, ഒരു ടേബിൾ സ്‌പൂൺ നാരങ്ങ നീര്, ഒരു ടേബിൾ സ്‌പൂൺ തേൻ എന്നിവ യോജിപ്പിച്ച് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. വരണ്ട ചർമം അകറ്റാൻ ഈ പാക്ക് സഹായിക്കും.

papaya

നാല്…

ഒരു പഴുത്ത പപ്പായ നന്നായി ഉടച്ചെടുത്തതിലേക്ക് ഒരു പകുതി ഓറഞ്ച് പിഴിഞ്ഞ് നീര് ഒഴിക്കുക. ഇതു നന്നായി മിക്‌സ് ചെയ്‌ത്‌ മുഖത്ത് പുരട്ടാം. ശേഷം 10 മിനിറ്റ് കഴിഞ്ഞ് ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക.

papaya-face pack

അഞ്ച്…

തക്കാളി പേസ്‌റ്റും പപ്പായ പേസ്‌റ്റും മിക്‌സ് ചെയ്‌ത്‌ മുഖത്തുപുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഈ പാക്ക് മുഖകാന്തി വർധിക്കുന്നതിന് ഉത്തമമാണ്.

papaya-tomato

Most Read: വീണ്ടും അഭിമാനമായി ‘ജോജി’; വെഗാസ് മൂവി അവാര്‍ഡില്‍ പുരസ്‌കാരനേട്ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE