വീണ്ടും അഭിമാനമായി ‘ജോജി’; വെഗാസ് മൂവി അവാര്‍ഡില്‍ പുരസ്‌കാരനേട്ടം

By News Bureau, Malabar News
joji movie-vegas-movie-awards
Ajwa Travels

വെഗാസ് മൂവി അവാര്‍ഡില്‍ മികച്ച നറേറ്റീവ് ഫീച്ചര്‍ പുസ്‌കാരം നേടി മലയാള ചലച്ചിത്രം ജോജി. ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ചിത്രം ദേശീയ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈമില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്‌തത്.

ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായെത്തിയ ‘ജോജി’യുടെ തിരക്കഥ വില്യം ഷേക്‌സ്‌പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയത്. ദേശീയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Dileesh Pothan (@dileeshpothan)

ഭാവന സ്‌റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ളാസ് ഹീറോ എന്നീ ബാനറുകളില്‍ നിർമിച്ചിരിക്കുന്ന ‘ജോജി’ ഈ വർഷത്തെ സ്വീഡിഷ് അന്താരാഷ്‍ട്ര ചലച്ചിത്ര മേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായാണ് ‘ജോജി’ തിരഞ്ഞെടുക്കപ്പെട്ടത്.

ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റർ- കിരണ്‍ ദാസ്.

Most Read: വിറ്റാമിന്‍ ‘എ’ അഭാവം ഉള്ളവർക്കായി ഒരു ഡയറ്റ് പ്ളാൻ; ഇവ ഉള്‍പ്പെടുത്താം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE