വിറ്റാമിന്‍ ‘എ’ അഭാവം ഉള്ളവർക്കായി ഒരു ഡയറ്റ് പ്ളാൻ; ഇവ ഉള്‍പ്പെടുത്താം

By News Bureau, Malabar News
vitamin a deficiency- foods_
Ajwa Travels

ശരീരത്തിന്റെ ആരോഗ്യത്തിന് പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് വിദഗ്‌ധർ പറയുന്നത്. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്‌തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഒപ്പം വിറ്റാമിന്‍ എ സമൃദ്ധമായ ഭക്ഷണം കണ്ണിന്റെ കാഴ്‌ചക്കും ഏറെ ഗുണം ചെയ്യും.

രക്‌തത്തിലും ശരീര കലകളിലും വിറ്റാമിൻ എ യുടെ അഭാവം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളെയാണ് വിറ്റാമിൻ എ അപര്യാപ്‌തത എന്ന് പറയുന്നത്. അണുബാധകൾക്കെതിരെ പോരാടാനുള്ള കഴിവ് വിറ്റാമിൻ എ അപര്യാപ്‌തത മൂലം കുറയുന്നു.

lifestyle

വിറ്റാമിന്‍ ‘എ’യുടെ അഭാവമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്:

ക്യാരറ്റ്

വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കാഴ്‌ചശക്‌തിക്ക് വളരെ പ്രധാനമാണിത്. നാരുകളാല്‍ സമ്പുഷ്‌ടമായ ക്യാരറ്റ് രക്‌തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ ദിവസവും ഡയറ്റില്‍ ക്യാരറ്റ് ഉള്‍പ്പെടുത്താം. ഒരു കപ്പ് അരിഞ്ഞ ക്യാരറ്റ് ഒരു ദിവസത്തേക്ക്  ആവശ്യമായ വിറ്റാമിന്‍ എയുടെ നല്ലൊരു ശതമാനം ലഭ്യമാക്കും.

carrots

പാലും പാല്‍ ഉല്‍പന്നങ്ങളും

വിറ്റാമിന്‍ എയുടെ സ്രോതസാണ് പാലും പാല്‍ ഉല്‍പന്നങ്ങളും. അതുകൊണ്ടുതന്നെ പാല്‍, ചീസ്, തൈര് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

milk and dairy products

ബ്രോക്കൊളി

ഡയറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന അടുത്ത ഇനമാണ് ബ്രോക്കൊളി. വിറ്റാമിന്‍ എയ്‌ക്ക് പുറമെ വിറ്റാമിന്‍ സി, ഇ, നാരുകള്‍, പ്രോട്ടീനുകള്‍, മഗ്‌നീഷ്യം, കാൽസ്യം തുടങ്ങിയവയും ബ്രോക്കൊളിയില്‍ അടങ്ങിയിട്ടുണ്ട്.

Broccoli-health news

കാപ്‌സിക്കം

പച്ച, ചുവപ്പ് എന്നീ നിറങ്ങളിലുള്ള കാപ്‌സിക്കത്തിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റുകളും കാൽസ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

capsicum-lifestyle news

തക്കാളി

ഡയറ്റ് പട്ടികയിൽ തക്കാളിയും ഉൾപ്പെടുത്താം. വിറ്റാമിന്‍ എ, സി, കെ, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ തക്കാളി പ്രതിരോധിശേഷി വര്‍ധിപ്പിക്കാനും രക്‌തസമ്മര്‍ദ്ദം കുറക്കാനും സഹായിക്കും. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യത്തിനും തക്കാളി ഉത്തമമാണ്.

tomato

Most Read: ഇന്ത്യയുടെ ഓസ്‌കർ എൻട്രി ഷോര്‍ട് ലിസ്‌റ്റിൽ ഇടം പിടിച്ച്‌ ‘നായാട്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE