ന്യൂഡെൽഹി: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ വരും ദിവസങ്ങളിൽ തന്നെ ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ച് ഓസ്‌ട്രേലിയ. കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് അന്തിമ രൂപം നൽകാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന.
താനും ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും വിഷയത്തിൽ നിരന്തരം കൂടിക്കാഴ്‌ചകൾ നടത്തുന്നുണ്ടെന്നും, ഉടൻ കരാറിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഓസ്‌ട്രേലിയൻ വാണിജ്യ മന്ത്രി ഡാൻ ടെഹാൻ പറഞ്ഞു.
ഇരുരാജ്യങ്ങളും തങ്ങളുടെ നയത്തിന് അനുസൃതമായി കരാറിൽ ഏർപ്പെടാനുള്ള ശ്രമത്തിലാണെന്ന് ഡാൻ ടെഹാൻ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്‌തമാക്കി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ 10 വർഷത്തിലേറെയായി സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ നടത്തുകയാണ്.
2011ൽ ആരംഭിച്ച ചർച്ചകൾ 2015ൽ നിർത്തിവച്ചു. തുടർന്ന് 2020ലാണ് വിഷയം വീണ്ടും സജീവമായത്. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ വിഷയം ചർച്ച ചെയ്‌തിരുന്നു.
Read Also: ഇസ്രയേലിൽ ഭീകരാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു








































