ടെൽ അവീവ്: ഇസ്രയേലിൽ ഭീകരാക്രമണം. അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാഴ്‌ചക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ഇന്ന് നടന്നതെന്നാണ് റിപ്പോർട്. ഇസ്രയേലിലെ ടെൽ അവീവിലായിരുന്നു ഭീകരാക്രമണം. ഒരു വാഹനത്തിലെത്തിയ അക്രമി തോക്കെടുത്ത് ജനൽ വഴി തുടരെ വെടിയുതിർക്കുക ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
കൊല്ലപ്പെട്ടവരിൽ ഒരാൾ വഴിയിലാണ് വെടിയേറ്റ് മരിച്ചുവീണത്. മറ്റൊരാൾ വാഹനത്തിനകത്ത് വച്ചുതന്നെ കൊല്ലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്‌ചയും ഞായറാഴ്‌ചയുമായി ആറ് പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്.
അതേസമയം, രാജ്യത്ത് തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങൾ ജനങ്ങളിൽ ഭീതി നിറച്ചിരിക്കുകയാണ്. സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി നഫ്‌തലി ബെനറ്റ് അടിയന്തര സുരക്ഷാ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
Read Also: ബസ് ചാർജ് വർധന, മദ്യ നയം; ഇടത് മുന്നണി യോഗം ഇന്ന് ചേരും