ബസ് ചാർജ് വർധന, മദ്യ നയം; ഇടത് മുന്നണി യോഗം ഇന്ന് ചേരും

By Staff Reporter, Malabar News
ldf rally
Representational image

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ ബസ് ചാര്‍ജ് വര്‍ധനവിലും പുതിയ മദ്യനയത്തിലുമടക്കം നിര്‍ണായക തീരുമാനം എടുക്കാൻ ഇന്ന് ഇടതു മുന്നണി യോഗം ചേരും. രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ എല്‍ജെഡി നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട് ഇന്നത്തെ യോഗത്തില്‍ വിമര്‍ശനം ഉയരുമോയെന്നതും ശ്രദ്ധേയമാണ്.

മാസം ഒന്നാം തീയതിയുള്ള അടച്ചിടല്‍ ഒഴിവാക്കുക, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്‌ക്കുക എന്നീ ആലോചനകളാകും പുതിയ മദ്യനയത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഐടി മേഖലയില്‍ പബ് അനുവദിക്കുക, പഴവര്‍ഗങ്ങളില്‍ നിന്നുള്ള വൈന്‍ ഉൽപാദനം തുടങ്ങിയ മാറ്റങ്ങള്‍ക്കും പുതിയ മദ്യനയത്തില്‍ ഊന്നല്‍ നല്‍കുന്നത്.

ബസ് ചാര്‍ജ് വര്‍ധനവ് തന്നെയാകും യോഗത്തില്‍ പ്രധാന ചര്‍ച്ചയെങ്കിലും മദ്യ നയത്തിലെ നിര്‍ണായക തീരുമാനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നവംബര്‍ മാസത്തില്‍ തന്നെ ബസ് ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് ഗതാഗത മന്ത്രി കക്ഷിനേതാക്കള്‍ക്ക് നോട്ട് നല്‍കിയെങ്കിലും ഇനിയും തീരുമാനമായിട്ടില്ല. സ്വകാര്യ ബസ് ഉടമകള്‍ സമരം കടുപ്പിച്ച സാഹചര്യത്തില്‍ തീരുമാനം വൈകാനിടയില്ല.

Read Also: ലോകായുക്‌ത ഓർഡിനൻസ് പുതുക്കുന്നത് മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE