ടിക്കറ്റ് ചാർജ് വർധന കെഎസ്ആർടിസിയിലും ഉണ്ടാകും; ഗതാഗതമന്ത്രി

By Team Member, Malabar News
Ticket Charge Will Be Increase In KSRTC Also Said Minister Antony Raju
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രൈവറ്റ് ബസ് ചാർജ് വർധിപ്പിക്കുന്നതിന് ആനുപാതികമായി കെഎസ്ആർടിസിയിലും നിരക്ക് വർധന ഉണ്ടാകുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ഫാസ്‌റ്റ്, സൂപ്പർ ഫാസ്‌റ്റ് എന്നിവയുടെ നിരക്കാണ് വർധിപ്പിക്കുക.

അതേസമയം സംസ്‌ഥാനത്ത് ബസ് ചാർജ് വർധനയ്‌ക്ക്‌ അംഗീകാരം നൽകിയതോടെ മിനിമം ചാർജ് 8 രൂപയിൽ നിന്നും 10 രൂപയാക്കി വർധിപ്പിച്ചു. എന്നാൽ ഈ നിരക്ക് വർധന അപര്യാപ്‌തമാണെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വ്യക്‌തമാക്കുന്നത്‌. കൂടാതെ വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കാത്തതും അസോസിയേഷൻ അംഗീകരിച്ചിട്ടില്ല.

മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കൂടാതെ വിദ്യാർഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കി ഉയർത്തണമെന്നും അവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇവ അംഗീകരിക്കാത്ത സാഹചര്യത്തിൽ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നാണ് പ്രൈവറ്റ് ബസുടമകൾ അറിയിക്കുന്നത്.

Read also: രാജ്യത്ത് ആദ്യം; കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന് ഏകജാലകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE