കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ നിരക്ക് കുറയ്‌ക്കും; ഗതാഗതമന്ത്രി

By Team Member, Malabar News
Ticket Charge Will Be Reduce In KSRTCLong Distance Bus Services

തിരുവനന്തപുരം: ബസ് ചാർജ് വർധനയ്‌ക്ക്‌ മന്ത്രിസഭാ യോഗം അനുമതി നൽകിയതിന് പിന്നാലെ കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ നിരക്കിൽ കുറവ് വരുത്തുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനയെ തുടർന്ന് ഉണ്ടാകുന്ന തിരിച്ചടി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തീരുമാനം എടുത്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം നിരക്ക് വർധന സംബന്ധിച്ച വിജ്‌ഞാപനം ഇന്ന് പുറത്തിറങ്ങുമെന്നും, മെയ് ഒന്നാം തീയതി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. സംസ്‌ഥാനത്ത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ബസ്, ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.

ബസുകളുടെ മിനിമം ചാർജ് 10 രൂപയാക്കി ഉയർത്തും. കൂടാതെ കിലോമീറ്ററിന് ഒരു വീതവും കൂടും. ഒപ്പം തന്നെ ഓട്ടോ ചാർജ് 25 രൂപയിൽ നിന്നും 30 രൂപയായും, ടാക്‌സി ചാർജ് 200 രൂപയായും ഉയർത്തും.

Read also: കശുവണ്ടി ശേഖരിക്കാൻ അസി. കമാൻഡന്റ്; വിവാദത്തിന് പിന്നാലെ പുതിയ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE