കശുവണ്ടി ശേഖരിക്കാൻ അസി. കമാൻഡന്റ്; വിവാദത്തിന് പിന്നാലെ പുതിയ ഉത്തരവ്

By Trainee Reporter, Malabar News
cashew-nut-collection-new-duty for police
Representational Image

തിരുവനന്തപുരം: കശുവണ്ടി ശേഖരിക്കാൻ അസിസ്‌റ്റന്റ്‌ കമാൻഡന്റിനെ ചുമതലപ്പെടുത്തി പുതിയ ഉത്തരവ്. കണ്ണൂരിലെ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്‌ഥലത്ത്‌ സ്‌ഥിതിചെയ്യുന്ന കശുമാവിൻ തോട്ടത്തിൽ നിന്ന് കശുവണ്ടി ശേഖരിക്കാനാണ് മേലുദ്യോഗസ്‌ഥന്റെ നിർദ്ദേശം. ആദ്യം പോലീസുകാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്.

ഈ ഉത്തരവ് വിവാദമായതോടെയാണ് ചുമതല അസിസ്‌റ്റന്റ്‌ കമാൻഡന്റിന് കൈമാറിയത്. ബറ്റാലിയന്റെ ഉടമസ്‌ഥതയിൽ ഉള്ള ഭൂമിയിലെ കശുമാവ് സാധാരണ ലേലത്തിൽ പുറത്തുള്ളവർക്ക് നൽകുന്നതാണ് പതിവ്. എന്നാൽ, ഈവട്ടം നാല് തവണ ലേലത്തിൽ വെച്ചിട്ടും ആരും മുന്നോട്ട് വരാതിരുന്നതോടെയാണ് പോലീസുകാരെ തന്നെ കശുവണ്ടി പെറുക്കാൻ ചുമതലപ്പെടുത്തിയത്.

എസ്‌ഐ ഉൾപ്പടെ ഉള്ളവരെ കശുവണ്ടി പെറുക്കാൻ ഏൽപ്പിച്ചു ബറ്റാലിയൻ നാലിലെ കമാൻഡൻറ് ടിപി ശ്യാം സുന്ദറിന്റെ ഉത്തരവ് ഇന്നലെയാണ് പുറത്തുവന്നത്. തുടർന്ന് സേനയിൽ ഉത്തരവിനെതിരെ രൂക്ഷവിമർശനം ഉയരുകയും മാദ്ധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്‌തതോടെയാണ്‌ ഇന്ന് പുതിയ ഉത്തരവ് പുറത്തിറക്കിയത്. കാലാവസ്‌ഥാ വ്യതിയാനം കാരണം കശുവണ്ടിയുടെ ഉൽപ്പാദനം കുറഞ്ഞതായാണ് റിപ്പോർട്.

വിപണിയിലും വില കുറഞ്ഞു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണവും കുറഞ്ഞു. ഈ കാരണങ്ങളിൽ ആരും ലേലത്തിൽ എത്തുന്നില്ല. കശുവണ്ടി പാഴായി പോകുന്ന അവസ്‌ഥ ഒഴിവാക്കാൻ അസിസ്‌റ്റന്റ്‌ കമാൻഡന്റ് നടപടി സ്വീകരിക്കണമെന്നും എല്ലാ ആഴ്‌ചയിലും ശേഖരിച്ച കശുവണ്ടിയുടെ അളവ് കൃത്യമായി അറിയിക്കണമെന്നും ഉത്തരവിൽ നിർദ്ദേശം നൽകി.

Most Read: സുബൈർ വധക്കേസ്; രാഷ്‌ട്രീയ കൊലപാതകമെന്ന് റിപ്പോർട്- പ്രതികൾ റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE