തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പോലീസിന്റെ ജാഗ്രത നിർദേശം. അവധിയിലുളള പോലീസുകാർ ഉടൻ ജോലിയിൽ പ്രവേശിക്കണം. മൂന്ന് ദിവസം മൈക്ക് അനൗൺസ്മെന്റുകളോ പ്രകടനങ്ങളോ പാടില്ലെന്നും ഡിജിപിയുടെ നിർദേശം.
പ്രശ്ന സാധ്യതാ മേഖലകളിൽ സുരക്ഷ ശക്തമാക്കാൻ സംസ്ഥാനത്താകെ രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. വാഹനങ്ങളിൽ ആയുധങ്ങൾ കടത്തുണ്ടോയെന്ന് പരിശോധിക്കും. സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തുമെന്ന് ഡിജിപി അറിയിച്ചു.
Most Read: ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്കരണം