സംസ്‌ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പോലീസ് സ്‌ക്വാഡ്‌; മനോജ് എബ്രഹാമിന് ചുമതല

By Web Desk, Malabar News
744 Kerala Police officers accuse in criminal cases

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പോലീസ് സ്‌ക്വാഡ്‌ രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്‌ക്വാഡിന്റെ നോഡല്‍ ഓഫിസർ. ഡിജിപി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. സ്വർണക്കടത്ത് തടയാൻ ക്രൈം ബ്രാഞ്ച് എസ്‌പിമാരുടെ നേതൃത്വത്തിൽ മറ്റൊരു സ്‌ക്വാഡും പ്രവർത്തിക്കും.

അതിഥി തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കും. എല്ലാ ജില്ലകളിലും രണ്ട് സ്‌ക്വാഡുകള്‍ ഉണ്ടായിരിക്കും. ഇതുവഴി ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. തൊഴിലാളി ക്യാംപുകളിൽ സ്‌ഥിരം നിരീക്ഷണം ഏർപ്പെടുത്തും.

ഇതര സംസ്‌ഥാന തൊഴിലാളികളുടെ സാമൂഹിക മാദ്ധ്യമ ഇടപെടലുകൾ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. മദ്യപാനവും മയക്ക് മരുന്ന് ഉപയോഗവും കുറയ്‌ക്കാൻ ബോധവത്ക്കരണവും സംഘടിപ്പിക്കും. തൊഴിലാളികൾക്ക് ലഹരി വസ്‌തുക്കൾ എത്തിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക നിരീക്ഷണം നടത്താനും നിർദ്ദേശമുണ്ട്.

National News: ജെഎൻയു സർക്കുലർ സ്‍ത്രീവിരുദ്ധം; ദേശീയ വനിതാ കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE