രാജ്യത്ത് ആദ്യം; കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന് ഏകജാലകം

By Central Desk, Malabar News
Interstate Migrant Welfare Office Ernakulam
Ajwa Travels

കൊച്ചി: അന്തര്‍ സംസ്‌ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി എറണാകുളം കാക്കനാട് സിവില്‍ സ്‌റ്റേഷനിൽ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന് അതിഥി ദേവോ ഭവഃ എന്ന പേരിൽ ഏകജാലക സംവിധാനം നടപ്പിലാക്കുന്നു.

രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്. ഇന്റര്‍ സ്‌റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസ് എന്ന് ഇംഗ്ളീഷ് നാമകരണം നൽകിയിരിക്കുന്ന ഓഫിസ് ഉൽഘാടനം നാളെ വ്യാഴം വൈകിട്ട് 3.30ന് മന്ത്രിമാരായ പി രാജീവ്, കെ രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിർവഹിക്കും.

2015ല്‍ ദേശിയ നിയമ സേവന അതോറിറ്റി (എന്‍എഎല്‍എസ്എ) അന്തര്‍ സംസ്‌ഥാന അസംഘടിത തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടം, ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി (ഡെല്‍സ), നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എറണാകുളം (എന്‍എച്ച്എം) എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഏകജാലക സംവിധാനമാണ് അതിഥി ദേവോ ഭവഃ എന്ന ഇന്റര്‍ സ്‌റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസ്.

ഇതിലൂടെ അന്തര്‍ സംസ്‌ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിയമ പരമായി പരിഹരിക്കുന്നതിനും, കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ അവര്‍ക്കായി നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ യഥാവിധം നടപ്പാക്കാനും സാധിക്കും. കൂടാതെ, അതിഥി തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലൂടെ അദാലത്തുകള്‍ നടത്തിയും, സൗജന്യ നിയമ സഹായം ഉറപ്പാക്കി വേഗത്തില്‍ പ്രശ്‌ന പരിഹാരം കാണുന്നതിനുള്ള വേദി കൂടിയാണിതെന്നും സബ് ജഡ്‌ജും ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ പിഎം സുരേഷ് പറഞ്ഞു.

Interstate Migrant Welfare Office Ernakulam
Representational image

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇത്തരത്തില്‍ ഒരു ഏകജാലക സംവിധാനം രാജ്യത്ത് തന്നെ ആദ്യത്തേത് ആയിരിക്കുമെന്നും ഭാവിയില്‍ ഇത് സംസ്‌ഥാനത്തിന്റെ തന്നെ നോഡല്‍ ഓഫീസായി മാറുമെന്നതിന് സാധ്യയുണ്ടെന്നും എറണാകുളം ജില്ലാ കളക്‌ടർ ജാഫര്‍ മാലിക് ഐഎഎസ് പറഞ്ഞു. എല്‍എന്‍ജി പെട്രോനെറ്റിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ഓഫീസ് സമുച്ചയം പൂര്‍ത്തീകരിച്ചെതെന്നും ജില്ലാ കളക്‌ടർ കൂട്ടിച്ചേർത്തു.

ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ ജഡ്‌ജും, സെഷന്‍സ് ജഡ്‌ജുമായ ഹണി എം വർഗീസ് അധ്യക്ഷത വഹിക്കുന്ന ഉൽഘാടന ചടങ്ങില്‍ ജില്ലാ കളക്‌ടർ ജാഫര്‍ മാലിക്ക് ഓഫീസിന്റെ പ്രവര്‍ത്തന രീതി വിശദീകരിക്കും. ഒപ്പം മൈഗ്രന്റ് ലിങ്ക് വര്‍ക്കിന്റെ ഉൽഘാടനവും നിർവഹിക്കും.

കെല്‍സ മെമ്പര്‍ സെക്രട്ടറിയും അഡീഷണല്‍ ജില്ലാ ജഡ്‌ജിയുമായ കെടി നിസാര്‍ അഹമ്മദ് മുഖ്യാതിഥിയാകും. സബ് ജഡ്‌ജും ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ പിഎം സുരേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ, മുന്‍ ഡിപിഎം ഡോ. മാത്യൂസ് നമ്പേലില്‍, സെന്റര്‍ ഫോര്‍ മൈഗ്രന്റ് ആന്റ് ഇന്‍ക്ളൂസിവ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ബിനോയി പീറ്റര്‍, എല്‍എന്‍ജി പെട്രോനെറ്റ് ജനറല്‍ മാനേജര്‍ മിഥിലേഷ് സിംഗ്, സിഎസ്ആര്‍ സീനിയര്‍ മാനേജര്‍ ആശിഷ് ഗുപ്‌ത തുടങ്ങിയവരും പങ്കെടുക്കുമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത്ത് ജോണ്‍ അറിയിച്ചു.

Most Read: ചികിൽസാ പിഴവ്; ആരോപണ വിധേയയായ ഡോക്‌ടർ ജീവനൊടുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE