തിരുവനന്തപുരം: സംസ്‌ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികളെ തൊഴിൽ വകുപ്പിന്റെ കീഴിൽ രജിസ്‌റ്റർ ചെയ്യിക്കാനുള്ള തീവ്രതീവ്രയജ്‌ഞം നടപടിക്ക് നാളെ തുടക്കം. അതിഥി പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്കാണ് നാളെ തുടക്കമാവുക. രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ ഉദ്യോഗസ്‌ഥർ യുദ്ധകാല അടിസ്‌ഥാനത്തിൽ പ്രവർത്തിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.
പോർട്ടലിൽ ഒരു അതിഥി തൊഴിലാളി പോലും രജിസ്‌റ്റർ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴിൽ വകുപ്പ് ഉദ്യോഗസ്‌ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണം. ആവശ്യമെങ്കിൽ മറ്റു വകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്‌ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി രജിസ്ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും. റെയിൽവേ സ്‌റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ സജ്‌ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികൾക്കും, അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്‌റ്റർ ചെയ്യാം. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദ്ദേശങ്ങൾ ലഭിക്കും. athidhi.Ic.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പേര് വിവരങ്ങൾ നൽകണം. ഇവർ നൽകിയ വ്യക്‌തിവിവരങ്ങൾ എൻട്രോളിങ് ഓഫീസർ പരിശോധിച്ചു ഉറപ്പുവരുത്തി തൊഴിലാളിക്ക് യൂണീക് ഐഡി ലഭിക്കുന്നതോടെ നടപടികൾ പൂർത്തിയാകും.
Most Read| പ്രതിപക്ഷം വികസന വിരോധികൾ; അഴിമതിയും കുടുംബാധിപത്യവും ഇന്ത്യ വിടണമെന്ന് പ്രധാനമന്ത്രി