തൃശൂരിൽ ടിക്കറ്റ് എക്‌സാമിനർക്ക് അതിഥി തൊഴിലാളികളുടെ മർദ്ദനം

By News Bureau, Malabar News
Ajwa Travels

തൃശൂർ: ടിക്കറ്റ് എക്‌സാമിനർക്ക് തൃശൂരിൽ ഇതര സംസ്‌ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. എറണാകുളം ഹൗറ അന്ത്യോദയ എക്‌സ്‌പ്രസിലെ ടിടിഇ ആയ പെരുമ്പാവൂർ സ്വദേശി ബെസിക്കാണ് മർദ്ദനമേറ്റത്.

ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്‌തതിനാണ് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ചത്. ആലുവക്കും തൃശൂരിനും ഇടയിൽ വച്ചായിരുന്നു സംഭവം. രാത്രി ഒരു മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ ബെസിയെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

10ലധികം പേർ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഒരാൾ ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്‌തതിനാണ് ഇത്രയും പേർ ഒരുമിച്ച് ആക്രമണം നടന്നത്. ബെസിയുടെ ഫോൺ അക്രമികൾ വലിച്ചെറിഞ്ഞു.

Most Read: വിദ്യാർഥിനിയുടെ ആത്‍മഹത്യ; മുഖ്യപ്രതിയെ ജയിലിന് പുറത്ത് സ്വീകരിച്ച് ഡിഎംകെ എംഎൽഎ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE