ഇതര സംസ്‌ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു

By Syndicated , Malabar News
migrant-worker-killed
Ajwa Travels

പത്തനംതിട്ട: ജില്ലയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു. ബംഗാൾ സ്വദേശി സുബോധ് റായ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് സുഫൻ ഹൽദാർ ആണ് പ്രതി. വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ നിഗമനം. പത്തനംതിട്ട നഗരത്തിൽ അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

ഇതര സംസ്‌ഥാന തൊഴിലാളികൾ താമസിക്കുന്ന ഒരു ക്യാമ്പിലാണ് സംഭവം നടന്നത്. നേരത്തെ വൈരാഗ്യം ഉണ്ടായിരുന്ന ഇരുവരും മദ്യപിച്ച ശേഷം തമ്മിൽ തർക്കമുണ്ടാവുകയും വാക്കേറ്റമുണ്ടാവുകയും ചെയ്‌തു. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് സുഫൻ ഹൽദാർ സുബോധിനെ കൊന്നത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read also: മലപ്പുറത്ത് ബസ് അപകടം; നിരവധി പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE