കൊല്ലത്ത് ബാറിൽ വച്ച് മർദ്ദനമേറ്റ മഹാരാഷ്‌ട്ര സ്വദേശി മരിച്ചു

By Syndicated , Malabar News
migrant-worker-death
Photo Courtecy: istockphoto
Ajwa Travels

കൊല്ലം: ബാറിൽ വച്ച് മർദ്ദനമേറ്റ മഹാരാഷ്‌ട്ര സ്വദേശി മരിച്ചു. കുണ്ടറയിലെ ഹോട്ടൽ ജീവനക്കാരനായ പർവീൻ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഇയാൾക്ക് മർദ്ദനമേറ്റത്. മഹാരാഷ്‍ട്ര സ്വദേശി പർവിൻ രാജു കുണ്ടറ ആശുപത്രി ജംഗ്ഷനിലെ ബാറിനോട് ചേർന്നുള്ള ഹോട്ടലിലെ ജീവനക്കാരനാണ്. ഹോട്ടൽ അടച്ചശേഷം ബാറിൽ മദ്യപിക്കാനായി എത്തിയ ഇയാളോട് ബാർ അടച്ചു എന്ന് ജീവനക്കാർ അറിയിച്ചു. ഇതേതുടർന്ന് ജീവനക്കാരും രാജുവുമായി തർക്കമുണ്ടായി. അതിനുശേഷമായിരുന്നു മർദ്ദനം.

ജീവനക്കാർക്കൊപ്പം ബാറിലുണ്ടായിരുന്ന ആളുകളും ഇയാളെ മർദ്ദിച്ചുവെന്നാണ് റിപ്പോർട്. തുടർന്ന് പോലീസ് എത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പർവിൻ രാജു ഇന്ന് രാവിലെയോടെ മരിച്ചു. ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ മൂന്നുപേർ കസ്‌റ്റഡിയിലുണ്ട്. മരണകാരണം സ്‌ഥിരീകരിച്ച ശേഷം ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തും.

Read also: കെഎസ്ഇബിയിലെ തർക്കം ഒത്തുതീർപ്പായി; സമരം പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE