കെഎസ്ഇബിയിലെ തർക്കം ഒത്തുതീർപ്പായി; സമരം പിൻവലിച്ചു

By News Bureau, Malabar News
kseb-strike
Ajwa Travels

തിരുവനന്തപുരം: കെഎസ്ഇബി ചെയ‍ർമാനും ഓഫിസേഴ്സ് അസോസിയേഷനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി. കെഎസ്ഇബിയിൽ സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം സെക്രട്ടറി ഉറപ്പു നൽകിയിട്ടുണ്ടെന്നും ചർച്ച വിജയകരമാണെന്നും ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.

ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുടെ സ്‌ഥലംമാറ്റം ബോർഡ് പുനഃപരിശോധിക്കും. സ്‌ഥലം മാറ്റിയവരെ തിരികെ അതേ സ്‌ഥലത്ത് നൽകണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട അസോസിയേഷൻ നേതാക്കൾ അറിയിച്ചു. എന്നാൽ ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടില്ല.

പരസ്യ വിമർശനത്തിന് മുൻപ് ബോർഡ് മാനേജ്‌മെന്റുമായി ആലോചിക്കണമെന്ന് അവശ്യപ്പെട്ടെന്നും നേതാക്കൾ പറഞ്ഞു.

അതേസമയം ഡയസ്‌നോണിന്റെ കാര്യത്തിൽ നിയമപരമായ പരിശോധനയ്‌ക്ക് ശേഷമാകും തീരുമാനമെടുക്കുക. മെമോക്ക് മറുപടികൾ നോക്കിയ ശേഷം തീരുമാനമെടുക്കുമെന്നും ബോർഡ് യോഗത്തില തള്ളിക്കയറ്റം വിശദീകരണം ലഭിച്ച ശേഷം തീരുമാനിക്കുമെന്നും പ്രഖ്യാപിച്ച സമരം ഒത്തുതീ‍ർപ്പാക്കുകയാണെന്നും കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ അറിയിച്ചു.

Most Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്‌ഥൻ ആരാണെന്ന് സർക്കാരിനോട് കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE