തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ. തിരുവനന്തപുരത്ത് നാളെ വൈകിട്ട് മൂന്ന് മണിക്ക് ചേരുന്ന ഇടത് മുന്നണി യോഗത്തിന് ശേഷമാകും തീരുമാനം. പന്ത്രണ്ട് രൂപയിലേക്ക് ബസ് ചാർജ് ഉയർത്തിയേക്കുമോ എന്ന ആശങ്കയിലാണ് പൊതുജനങ്ങൾ.
ബസ് ചാർജ് പത്ത് രൂപയും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് മൂന്ന് രൂപയുമാകുമെന്നാണ് സൂചന. സിൽവർ ലൈൻ രാഷ്‌ട്രീയ വിവാദങ്ങളും ഇടതുമുന്നണിയുടെ ചർച്ചക്ക് വരും, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം. മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്ത് പൈസ വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ടുവെക്കുന്നത്.
സ്വകാര്യ ബസ് ഉടമകളും അവരുടെ ആവശ്യങ്ങൾ വ്യക്‌തമാക്കി കഴിഞ്ഞു. അത് എൽഡിഎഫ് അംഗീകരിച്ചാൽ ഡീസൽ വിലയിൽ നട്ടം തിരിയുന്ന കെഎസ്‌ആർടിസിക്ക് കൂടി ആശ്വാസമാകും. സാധാരണക്കാർക്ക് ബാധ്യതയാകെ കെഎസ്‌ആർടിസിക്കും സ്വകാര്യ ബസ് ഉടമകൾക്കും ഗുണകരമാകുന്ന നിരക്ക് വർധനയാണ് പ്രതീക്ഷിക്കുന്നത്.
Most Read: കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെയും അക്രമം; കണ്ടക്‌ടറുടെ തലയിൽ തുപ്പി