മനാമ: സൗഹൃദ ഫുട്ബോളില്‍ ഇന്ത്യ-ബഹ്റൈന്‍ പോരാട്ടം ഇന്ന് നടക്കും. മനാമയിലെ ഹമദ് സ്റ്റേഡിയത്തില്‍ രാത്രി 9.30നാണ് മൽസരം. ഇന്ത്യന്‍ ടീമില്‍ 7 പുതുമുഖങ്ങളാണ് ഉള്ളത്. പാലക്കാട്ടുകാരന് വിപി സുഹൈറാണ് ടീമിലെ ഏക മലയാളി. സഹലും ആഷിഖ് കുരുണിയനും പരിക്ക് കാരണം കളിക്കുന്നില്ല. ഇഗോര്‍ സ്റ്റിമാക്കാണ് ടീമിന്റെ പരിശീലകന്.
ഫിഫ റാങ്കിംഗില്‍ ഇന്ത്യ 104ആം സ്ഥാനത്തും ബഹ്റൈൻ 91ആം സ്ഥാനത്തുമാണ്. ബഹ്റൈനെ തോല്‍പ്പിച്ചാല്‍ ഈ മാസം അവസാനം ഇറങ്ങുന്ന ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് സ്ഥാനം മെച്ചപ്പെടുത്താം. ജൂണില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മൽസരങ്ങളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യ സൗഹൃദ മൽസരങ്ങള്‍ കളിക്കുന്നത്.
Read Also: വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ്




































