യുഎന്നിന്റെ വനിതാ ഉന്നമന കമ്മീഷൻ; ഇന്ത്യക്ക് അംഗത്വം, ചൈന പുറത്ത്

By Desk Reporter, Malabar News
TS Tirumurti_2020-Sep-15
ടിഎസ് തിരുമൂർത്തി (യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി)
Ajwa Travels

ന്യൂ ഡെൽഹി: വനിതകളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി ഐക്യരാഷ്ട്ര സഭയുടെ ഉപഘടകമായി പ്രവർത്തിക്കുന്ന വനിത ഉന്നമന കമ്മീഷനിൽ ഇന്ത്യക്ക് അംഗത്വം. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അടുത്ത നാലു വർഷത്തേക്കാണ് അംഗത്വം, ഇന്ത്യക്ക് പുറമേ ചൈന, അഫ്‌ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളും മത്സരിച്ചെങ്കിലും ചൈനക്ക് അംഗത്വം നേടാനായില്ല. അഫ്ഗാനും ഇന്ത്യയും 2021 മുതൽ 25 വരെ അംഗങ്ങളായി തുടരും. യുഎന്നിന്റെ സാമ്പത്തിക, സാമൂഹിക കൗൺസിലിന്റെ കീഴിലാണ് വനിതകൾക്ക് വേണ്ടിയുള്ള കമ്മീഷൻ പ്രവർത്തിക്കുന്നത്.

” ആദരണീയമായ പദവിയായ വനിതകളുടെ കമ്മീഷനിലേക്ക് ഇന്ത്യയും അംഗത്വം നേടിയിരിക്കുന്നു. സ്ത്രീ മുന്നേറ്റത്തിനും ലിംഗ സമത്വത്തിനും വേണ്ടി രാജ്യം നടത്തുന്ന പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണിത്, ഇന്ത്യയെ  ഈ പദവിയിലേക്ക് നയിച്ച എല്ലാ അംഗ  രാജ്യങ്ങൾക്കും നന്ദി അറിയിക്കുന്നു”- ടിഎസ് തിരുമൂർത്തി ട്വീറ്റ് ചെയ്‌തു.

സാമ്പത്തിക, സാമൂഹിക കൗൺസിലിന്റെ ഉപഘടകമാണ് വനിതകൾക്ക് വേണ്ടിയുള്ള കമ്മീഷൻ. സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും ലോകരാജ്യങ്ങളിൽ ഉറപ്പ് വരുത്തുകയാണ് സംഘടനയുടെ ലക്ഷ്യം.

Also Read:  രാജ്നാഥ് സിങ് ഇന്ന് പാർലമെന്റിൽ; ലഡാക്ക് സംഘർഷം ചർച്ചയായേക്കും

ഈ വർഷം ജൂൺ 18ന് നടന്ന യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയെ താൽക്കാലിക അംഗമായി തിരഞ്ഞെടുത്തിരുന്നു. 184 വോട്ടുകൾ നേടിയാണ് ഇന്ത്യ യോഗ്യത നേടിയത്. എട്ടാം തവണയാണ് രാജ്യം രക്ഷാ സമിതിയിൽ താത്കാലിക അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE