യുഎൻ സുരക്ഷാ കൗൺസിലിൽ അധ്യക്ഷത വഹിക്കാൻ ഇന്ത്യ; ചരിത്രത്തിൽ ആദ്യം

By Staff Reporter, Malabar News
narendra-modi-to-chair-un meeting
Ajwa Travels

ന്യൂഡെൽഹി: ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗൺസിലിലെ ഓഗസ്‌റ്റ് മാസത്തെ അധ്യക്ഷ പദവി ഇന്ത്യയ്‌ക്ക്‌. ഓഗസ്‌റ്റ് 9ന് നടക്കുന്ന സുരക്ഷാ കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നൊരു രാഷ്‌ട്രീയ നേതാവ് സുരക്ഷാ കൗൺസിൽ യോഗത്തിൽ അധ്യക്ഷനാകുന്നത്. ഓൺലൈനായാണ് യോഗം നടക്കുക.

രാജ്യത്തെ സംബന്ധിച്ച് വലിയ അംഗീകാരവും നേട്ടവുമാണിതെന്ന് യുഎന്നിലെ ഇന്ത്യയിൽ നിന്നുള്ള മുൻ സ്‌ഥിരം ക്ഷണിതാവായിരുന്ന സൈയദ് അക്ബറുദ്ദീൻ പറഞ്ഞു. നമ്മുടെ നേതൃത്വം മുന്നിൽ നിന്ന് നയിക്കുന്നതിൽ തൽപരരാണെന്നത് ഇതിലൂടെ വ്യക്‌തമാകുന്നുവെന്നും അക്ബറുദ്ദീൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫ്രാൻസായിരുന്നു ജൂലായ് മാസത്തിൽ അധ്യക്ഷ സ്‌ഥാനം അലങ്കരിച്ചിരുന്നത്. യുഎന്നിലെ ഇന്ത്യൻ അംബാസഡർ ടിഎസ് തിരുമൂർത്തി ഫ്രാൻസിൽ നിന്ന് അധ്യക്ഷപദവി ഏറ്റെടുത്തു. ഫ്രഞ്ച് പ്രതിനിധിയോട് അദ്ദേഹം നന്ദിയറിയിച്ചു. അന്താരാഷ്‌ട്ര സുരക്ഷ, സമാധാനം എന്നിവയിലേക്ക് ഇന്ത്യയുടെ ഭാഗത്ത് നിന്ന് വലിയ സംഭാവനകൾ ഉണ്ടാവുമെന്നും തിരുമൂർത്തി പറഞ്ഞു.

Read Also: പെഗാസസിൽ സ്വതന്ത്രാന്വേഷണം; സുപ്രീം കോടതി വ്യാഴാഴ്‌ച ഹരജി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE