ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,18,12,114 ആയി ഉയർന്നു.
41,726 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് രോഗമുക്തി നേടിയത്. അതേസമയം 533 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
നിലവിൽ 4,11,076 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 3,09,74,748 ആളുകൾ രാജ്യത്ത് കോവിഡിൽ നിന്നും മുക്തി നേടിയപ്പോൾ വൈറസ് ബാധിച്ച് മരണമടഞ്ഞത് 4,26,290 പേരാണ്.
ഓഗസ്റ്റ് 4 വരെ 47,48,93,363 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ഇതിൽ 16,64,030 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.
അതേസമയം രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 48,93,42,295 ഡോസ് വാക്സിനാണ് വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Most Read: രാഹുൽ ഗാന്ധി 9ന് ശ്രീനഗറിലേക്ക്; നേതാക്കളെ കാണും








































