രാഹുൽ ഗാന്ധി 9ന് ശ്രീനഗറിലേക്ക്; നേതാക്കളെ കാണും

By Staff Reporter, Malabar News
Rahul Gandhi to visit Srinagar
Ajwa Travels

ഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം 9ന് ശ്രീനഗർ സന്ദർശിക്കും. അവിടുത്തെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും രാഹുൽ കാണുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ ജമ്മു കശ്‌മീർ സന്ദർശനമാണിത്.

ജമ്മു കശ്‌മീർ പാർട്ടി ഘടകം പ്രസിഡണ്ട് ഗുലാം അഹമ്മദ് മിറിന്റെ മകന്റെ വിവാഹ സൽക്കാരത്തിലും കോൺഗ്രസ് നേതാവ് പങ്കെടുക്കും. കൂടാതെ ശ്രീനഗറിലെ ഖീർ ഭവാനിയും ഹസ്രത്ബാലും അദ്ദേഹം സന്ദർശിച്ചേക്കുമെന്നും വിവരമുണ്ട്.

ഓഗസ്‌റ്റ്‌ 8ന് കോൺഗ്രസ് നേതാക്കൾ ജമ്മുവിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദർശിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്നും പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കാണുമെന്നുമാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

2019 ഓഗസ്‌റ്റിലാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്‌മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌തത്‌.

Most Read: ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് എതിരെ അരവിന്ദ് കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE