ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,483 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,30,84,91 ആയി.
30 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇതുവരെ 5,22,223 ആളുകൾക്കാണ് കോവിഡ് മൂലം രാജ്യത്ത് ജീവൻ നഷ്‌ടമായത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, നിലവിൽ 16,522 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് ആകെ കോവിഡ് കേസുകളുടെ 0.04 ശതമാനമാണ്.
അതേസമയം ദേശീയ രോഗമുക്‌തി നിരക്ക് 98.75 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
Most Read: ഡെൽഹി എയിംസിൽ നഴ്‌സസ് യൂണിയന്റെ അനിശ്‌ചിതകാല സമരം