ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,503 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 0.47 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
4,377 പേരാണ് കഴിഞ്ഞ ദിവസം കോവിഡിൽ നിന്നും മുക്‌തി നേടിയത്. ഇതുവരെ 4,24,41,449 പേരാണ് രോഗമുക്‌തി നേടിയത്.
അതേസമയം രാജ്യത്തെ കോവിഡ് മരണസംഖ്യ 5,15,877 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
നിലവിൽ 36,168 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കേരളത്തിൽ കഴിഞ്ഞ ദിവസം 885 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 21,188 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 1,554 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 2 പേർക്കുമാണ്.
രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,79,91,57,486 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്.
Most Read: ‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; സൈജു തങ്കച്ചനായി തിരച്ചിൽ തുടരുന്നു