ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,270 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് –19 കേസുകളുടെ എണ്ണം 4,31,76,817 ആയി.
15 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം ജീവൻ നഷ്ടമായത്. 5,24,692 ആണ് രാജ്യത്തെ ആകെ മരണസംഖ്യ.
അതേസമയം 34 ദിവസത്തിന് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തിയതായും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രോഗമുക്തി നിരക്ക് 98.73 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു.
നിലവിൽ 24,052 സജീവ കേസുകൾ ആണ് രാജ്യത്തുള്ളത്. ഇത് മൊത്തം കേസുകളുടെ 0.06 ശതമാനമാണ്.
Most Read: രാജ്യം ബിജെപി ഭരണത്തിൽ ആഭ്യന്തര യുദ്ധത്തിലേക്ക്; ലാലു പ്രസാദ് യാദവ്








































