ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,831 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്തു. 84 പേർ കോവിഡ് ബാധിച്ച് മരിച്ചു. 11,904 പേർ കോവിഡ് മുക്തി നേടി.
രാജ്യത്ത് ഇതുവരെ 1,08,38,194 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 1,05,34,505 പേർ രോഗമുക്തി നേടി. നിലവിൽ 1,48,609 സജീവ രോഗികളാണ് രാജ്യത്തുളളത്. 1,55,080 പേരാണ് കോവിഡ് മൂലം ഇന്ത്യയിൽ മരണമടഞ്ഞത്. 58,12,362 പേർ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചു. 20,19,00,614 സാമ്പിളുകളാണ് ഇതുവരെ രാജ്യത്ത് പരിശോധിച്ചത്. ഇന്നലെ മാത്രം 5,32,236 സാമ്പിളുകൾ ഇന്ത്യയിൽ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു.
Read also: പാക്-ഖലിസ്ഥാൻ ബന്ധം; 1,178 അക്കൗണ്ടുകൾ നീക്കണമെന്ന് കേന്ദ്രം; മൗനം പാലിച്ച് ട്വിറ്റർ