ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,427 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ ഇന്ത്യയുടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,57,610 ആയി. 11,858 പേർ രോഗമുക്‌തി നേടിയതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. അതേസമയം 118 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്.
1,04,34,983 പേർ ഇതുവരെ രോഗമുക്‌തി നേടിയപ്പോൾ 1,54,392 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
നിലവിൽ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 1,68,235 ആണ്. കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത്. ഇതുവരെയായി കേരളത്തിലും മഹാരാഷ്‌ട്രയിലും യഥാക്രമം 71,229 ഉം 46,312 ഉം കേസുകളാണ് റിപ്പോർട് ചെയ്‌തത്.
അതേസമയം, ജനുവരി 31 വരെ 19,70,92,635 സാമ്പിളുകളുടെ പരിശോധനയാണ് രാജ്യത്ത് നടത്തിയതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതിൽ 5,04,263 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതാണ്. രാജ്യത്ത് കോവിഡ് വാക്‌സിനേഷനും പുരോഗമിക്കുകയാണ്.
Read Also: ഡെൽഹി-യുപി അതിർത്തിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു








































