ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12,059 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,08,26,363 ആയി ഉയർന്നു. 11,805 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായും 78 പേർക്ക് ജീവൻ നഷ്ടമായതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,05,22,601 ആണ്. അതേസമയം 1,54,996 കോവിഡ് മരണങ്ങളും രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്തിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിൽ 1,48,766 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 57,75,322 പേർ വാക്സിൻ സ്വീകരിച്ചു.
ഫെബ്രുവരി 6 വരെ 20,13,68,378 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറയുന്നു. ഇതിൽ 6,95,789 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതാണ്.
Read Also: മതവികാരം വ്രണപ്പെടുത്തിയ കേസ്; മുനവർ ഫാറൂഖി ജയിൽ മോചിതനായി







































