ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,088 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,03,74,932 ആയി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ 21,314 പേര്‍ രാജ്യത്ത് രോഗമുക്‌തിയും നേടിയിട്ടുണ്ട്. അതേസമയം 264 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്‌ടമാവുകയും ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.
നിലവില്‍ 2,27,546 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെയായി 99,97,272 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,50,114 ആണ്.
കേരളത്തില്‍ 63,993 സജീവ കേസുകളാണ് നിലവിലുള്ളത്. മഹാരാഷ്‌ട്രയില്‍ 50,223ഉം ഡെല്‍ഹിയില്‍ 4,562ഉം സജീവ കേസുകളാണ് ഉള്ളത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കുകള്‍ പ്രകാരം ജനുവരി 5വരെ രാജ്യത്ത് 17,74,63,405 സാമ്പിളുകളുടെ പരിശോധനയാണ് പൂര്‍ത്തീകരിച്ചത്. ഇന്നലെ മാത്രം 9,31,408 സാമ്പിളുകള്‍ പരിശോധിച്ചു.
Read Also: വീട്ടിൽ സ്‌ത്രീ ചെയ്യുന്ന ജോലി ഭർത്താവിന്റെ ഓഫീസ് ജോലിക്ക് തുല്യം; സുപ്രീം കോടതി







































