അബുദാബി: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി. കോവിഡ് ഭീഷണി ഇല്ലാതെ യാത്ര ചെയ്യാവുന്ന 71 രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. ഓരോ രാജ്യത്തെയും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് രണ്ടാഴ്‌ചയിൽ ഒരിക്കലാണ് അബുദാബി ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിക്കുന്നത്.
ഗ്രീൻ പട്ടികയിൽ ഉൾപ്പെട്ട രാജ്യത്ത് നിന്നും അബുദാബിയിൽ എത്തുന്നവർക്ക് ക്വാറന്റെയ്ൻ നിർബന്ധമല്ല. വാക്‌സിൻ സ്വീകരിച്ച ആളാണെങ്കിൽ അബുദാബി വിമാനത്താവളത്തിൽ എത്തുമ്പോഴും ആറാം ദിവസവും പിസിആർ പരിശോധന നടത്തിയാൽ മതി.
അതേസമയം ഗ്രീൻ പട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിലും നിലവിൽ ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് യുഎഇയിൽ ക്വാറന്റെയ്ൻ ആവശ്യമില്ല. യാത്രയ്‌ക്ക് 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്‌റ്റും വിമാനത്താവളത്തിൽ നിന്ന് 4 മണിക്കൂറിനകം എടുത്ത റാപ്പിഡ് ടെസ്‌റ്റ് നെഗറ്റീവ് ഫലവുമായി യുഎഇയിൽ എത്തിയാൽ എയർപോർട്ടിൽ പിസിആർ ടെസ്‌റ്റ് നടത്തും. പരിശോധനയിൽ നെഗറ്റീവ് ആയാൽ സാധാരണ ജീവിതം തുടരാവുന്നതാണ്.
Read also: കോവിഡ് ആശങ്കകളിൽ പുതിയ പ്രതീക്ഷ; വാക്‌സിൻ സ്വീകരിച്ച് 30 ലക്ഷത്തോളം കൗമാരക്കാർ







































