ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നിലനില്‍ക്കുന്നത് ഇന്ത്യയിലെന്ന് പഠനം. അന്തര്‍ദേശീയ അഴിമതി വിരുദ്ധ സന്നദ്ധ സംഘമായ ട്രാൻസ്‍പരൻസി ഇന്റർനാഷണലിന്റെതാണ് പഠനം. ഇന്ത്യയില്‍ 39 ശതമാനം പ്രവര്‍ത്തികളിലും അഴിമതി നടക്കുന്നതായാണ് പഠനം വിലയിരുത്തുന്നത്.
ഇന്ത്യയിലെ അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ക്ക് മേല്‍ ശക്‌തമായ ചോദ്യം ഉയര്‍ത്തുന്നതാണ് ട്രാൻസ്‍പരൻസി ഇന്റർനാഷണലിന്റെ പഠനം. ലോക്ക്ഡൗണിന് ശേഷം അഴിമതി കൂടുതല്‍ ശക്‌തമായതായും പഠനം പറയുന്നു. 50 ശതമാനം ആളുകള്‍ക്കും രാജ്യത്ത് സേവനം ലഭിക്കുന്നത് കൈക്കൂലി നല്‍കിയതിന്റെ ഫലമായാണ്. 32 ശതമാനം പേര്‍ക്ക് സേവനം ലഭിക്കുന്നത് ശുപാര്‍ശകളും വ്യക്‌തി ബന്ധവും മൂലമാണ്.
കണക്കുകള്‍ പ്രതികൂലമാകുമ്പോഴും രാജ്യത്തെ ജനങ്ങളില്‍ 63 ശതമാനം പേരും സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി വിശ്വസിക്കുന്നവരാണെന്നും പഠനം പറയുന്നു. കമ്പോഡിയയും ഇന്ത്യോനേഷ്യയും ആണ് അഴിമതിയുടെ കാര്യത്തില്‍ ഏഷ്യന്‍ മേഖലയില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടും മൂന്നും സ്‌ഥാനത്ത് ഉള്ളത്.
അന്തര്‍ ദേശീയ തലത്തില്‍ ഏറെ അംഗീകരിക്കപ്പെട്ട അഴിമതി വിരുദ്ധ സന്നദ്ധ സംഘമാണ് ട്രാൻസ്‍പരൻസി ഇന്റർനാഷണൽ. ഏഷ്യന്‍ മേലയലില്‍ ഇവര്‍ നടത്തിയ പഠനം അതുകൊണ്ട് തന്നെ ഇന്ത്യയിലെ അഴിമതിയുടെ അവസ്‌ഥ ഗുരുതരമകുന്നു എന്നതിന് തെളിവാണ്.