ന്യൂഡെൽഹി: മോദി സർക്കാറിന്റെ ഏഴാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സർക്കാറിന്റെ നയങ്ങൾ പാവപ്പെട്ടവരെയും കർഷകരെയും മുഖ്യധാരയിലേക്ക് ഉയർത്തിയെന്നും മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴിൽ ഇന്ത്യ ശക്തിയുള്ള രാജ്യമായെന്നും അമിത് ഷാ പറഞ്ഞു.
ഏഴുവർഷമായി രാജ്യത്തെ ജനങ്ങൾ മോദിയിലുള്ള വിശ്വാസം തുടർച്ചയായി രേഖപ്പെടുത്തിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഹിന്ദിയിലും ഇംഗ്ളീഷിലുമായുള്ള ട്വീറ്റുകളിലൂടെയാണ് അമിത് ഷാ മോദി സര്‍ക്കാറിനെ പുകഴ്ത്തിയത്. 2014ലാണ് രാജ്യത്ത് മോദി സർക്കാർ അധികാരത്തിൽ വന്നത്.
Read also: യുപിയിൽ കോവിഡ് ബാധിതന്റെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു; ബന്ധുക്കൾക്കെതിരെ കേസ്








































