ന്യൂഡെൽഹി: യുക്രൈന് മരുന്ന് ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കുമെന്ന് ഇന്ത്യ. യുക്രൈന്റെ അഭ്യർഥന പ്രകാരമാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
അതേസമയം, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രക്ഷാ പ്രവർത്തനം സങ്കീർണമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു. 8000ത്തിലധികം ഇന്ത്യക്കാരാണ് യുക്രൈൻ വിട്ടത്. ഓപ്പറേഷൻ ഗംഗ വഴി ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു.
പോളണ്ട് അതിർത്തി വഴി ബസ് സർവീസ് തുടങ്ങി. പോളണ്ടിൽ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹംഗറി വഴി രക്ഷാപ്രവർത്തനം ഊർജിതമാക്കും. മോൾഡോവയിൽ നിന്ന് ആളുകളെ റൊമാനിയയിൽ എത്തിച്ചാകും ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്നും അദ്ദേഹം അറിയിച്ചു.
Most Read: 84കാരിയായ കാമുകിയുമായി ഒളിച്ചോടി; വയോധികന് തടവുശിക്ഷ