ന്യൂയോർക്ക്: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മറ്റുള്ള രാജ്യങ്ങൾ യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കിയാൽ അതേ രീതിയിൽ അവരുടെ ഉൽപ്പന്നങ്ങൾക്കും ഉയർന്ന നികുതി ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
”അവർ നമുക്കുമേൽ നികുതി ഏർപ്പെടുത്തിയാൽ യുഎസും അതേ രീതിയിൽ നികുതി ഏർപ്പെടുത്തും”- ട്രംപ് പറഞ്ഞു. ഇന്ത്യയും ബ്രസീലും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് വലിയ നികുതി ഈടാക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
നീതിയാണ് പ്രധാനം. യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 100% തീരുവ ചുമത്തുകയാണെങ്കിൽ, പകരം യുഎസും അത് തന്നെ ചെയ്യുമെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഎസിനെ എങ്ങനെ സമീപിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും യുഎസിന്റേയും സമീപനമെന്ന് നിയുക്‌ത വ്യാപാരകാര്യ സെക്രട്ടറിയും വ്യക്‌തമാക്കി.
Most Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ