കൊൽക്കത്ത: വെസ്റ്റ് ഇൻഡീസിന് എതിരായ അവസാന ടി-20 മൽസരം ഇന്ന് നടക്കും. ആദ്യ രണ്ട് കളികളിലും ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. അതിനാൽ തന്നെ റിസർവ് ബെഞ്ച് നിരയിലെ താരങ്ങളുടെ കരുത്ത് പരീക്ഷിക്കാനാവും ഇന്ത്യയുടെ ശ്രമം.
വൈകീട്ട് ഏഴ് മണിക്ക് കൊൽക്കത്തയിലാണ് മൽസരം നടക്കുന്നത്. വിരാട് കോഹ്ലി, ഋഷഭ് പന്ത് എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇന്ന് ശ്രേയസ് അയ്യറും, ഋതുരാജ് ഗെയ്ക്ക്വാദും കളത്തിൽ ഇറങ്ങാനാണ് സാധ്യത. കെഎൽ രാഹുൽ ഇല്ലാത്ത സാഹചര്യത്തിൽ ഓപ്പണിംഗ് ഇന്ത്യക്ക് തലവേദനയാണ്.
ഇഷാൻ കിഷനാണ് നിലവിൽ ഓപ്പണർ സ്ഥാനത്ത് പരിഗണിക്കപ്പെട്ടുന്ന താരം. എന്നാൽ കഴിഞ്ഞ കളികളിൽ ഒന്നും തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിയാത്തത് തിരിച്ചടിയാണ്. എങ്കിലും മധ്യനിരയുടെ കരുത്തിൽ പരമ്പര തൂത്തുവാരുകയാവും ഇന്ത്യയുടെ ലക്ഷ്യം.
Read Also: പഞ്ചാബ് തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്, പ്രതീക്ഷയോടെ മുന്നണികൾ








































