വാഷിംഗ്‌ടൺ: ലോകത്തിലെ തന്നെ അതിശക്‌ത സുരക്ഷയുള്ള യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ ദേശീയ പതാകയും. ട്രംപ് അനുകൂലികൾക്ക് ഇടയിൽ ഒരാൾ ഇന്ത്യൻ ദേശീയ പതാക പിടിച്ചു നിൽക്കുന്ന വീഡിയോ ട്വിറ്ററിലൂടെയാണ് പുറത്തുവന്നത്.
കാപ്പിറ്റോളിനു മുന്നിൽ റിപ്പബ്ളിക്കൻ പാര്‍ട്ടിയുടെയും അമേരിക്കയുടെയും പതാകകള്‍ക്കിടയില്‍ ആണ് ഇന്ത്യന്‍ പതാക ഉയർത്തി പിടിച്ചിരിക്കുന്നത്. ജനവിധി അംഗീകരിക്കാതെ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമാസക്‌ത പ്രകടനത്തില്‍ ഇന്ത്യന്‍ പതാകക്ക് എന്തുകാര്യം എന്ന ചോദ്യം ഇതോടെ ഉയർന്നു കഴിഞ്ഞു.
ഇന്ത്യൻ പതാകയുമായി നിൽക്കുന്ന വ്യക്‌തി ആരാണെന്നോ അയാളുടെ രാഷ്‌ട്രീയ പശ്‌ചാത്തലം എന്താണെന്നോ വ്യക്‌തമല്ല. എന്നാൽ, ഇത്തരമൊരു പ്രതിഷേധത്തിൽ ഇന്ത്യൻ പതാക ഉയർത്തിയതിനെ രൂക്ഷ ഭാഷയിലാണ് വിമർശിക്കുന്നത്.
Dozens have forced their way to the top. More coming up the steps. Police are trying to bolster their numbers through the west doors but someone with a fire extinguisher is dousing them from above. The crowd only keeps cheering. pic.twitter.com/WA526jTBGo
— Alejandro Alvarez (@aletweetsnews) January 6, 2021
ബിജെപി എംപി വരുൺ ഗാന്ധിയും വിവാദ വീഡിയോ പോസ്‌റ്റ് ചെയ്‌തുകൊണ്ട് വിമർശനം ഉന്നയിച്ചു. “എന്തുകൊണ്ടാണ് അവിടെ ഒരു ഇന്ത്യൻ പതാക പാറുന്നത് ??? ഇത് തീർച്ചയായും നമ്മൾ പങ്കെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു പോരാട്ടമാണ്,”- വരുൺ ഗാന്ധി ട്വീറ്റ് ചെയ്‌തു.
Why is there an Indian flag there??? This is one fight we definitely don’t need to participate in… pic.twitter.com/1dP2KtgHvf
— Varun Gandhi (@varungandhi80) January 7, 2021
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ 14 ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഇത്രവലിയ ആക്രമണം നടക്കുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്.
കാപ്പിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയം നേടിയ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനുള്ള യുഎസ് കോൺഗ്രസിന്റെ ഇരു സഭകളുടെയും നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് അക്രമാസക്‌തരായ ആയിരത്തിലധികം ട്രംപ് അനുകൂലികൾ സുരക്ഷാവലയങ്ങൾ ഭേദിച്ച് പാർലമെന്റിലേക്ക് ഇരച്ചുകയറിയത്. ഇതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെക്കുകയും അംഗങ്ങളെ ഒഴിപ്പിക്കുകയും ആയിരുന്നു.
Kerala News: തെറ്റ് പറ്റിയിട്ടില്ലെന്ന് നൂറ് ശതമാനം വിശ്വാസം; അന്വേഷണം തടസപ്പെടുത്തില്ല; സ്‌പീക്കർ







































