അബുദാബി: ഇൻഡിഗോ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. ഒരാഴ്‌ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെത്തുന്ന യാത്രക്കാർക്ക് യുഎഇ നിർദ്ദേശിച്ചിരുന്ന കർശന യാത്രാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്‌ചയെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.
48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലവും, വിമാനത്താവളത്തിൽ നിന്നുള്ള റാപിഡ് പരിശോധന ഫലവും ഉള്ള ആളുകൾക്ക് മാത്രമാണ് നിലവിൽ യുഎഇയിൽ പ്രവേശനം അനുവദിക്കുന്നത്. എന്നാൽ ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്നും ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നടത്താത്ത യാത്രക്കാരനെ രാജ്യത്ത് എത്തിച്ചതിനാണ് ഇപ്പോൾ യുഎഇ നടപടി സ്വീകരിച്ചത്. കൂടാതെ വിലക്ക് ഏർപ്പെടുത്തിയതോടെ അടുത്ത ഒരാഴ്‌ചത്തേക്ക് ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്‌ത ആളുകളുടെ യാത്ര പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
Read also: ഇടക്കാല ഉത്തരവ് പാലിച്ചില്ല; അതിർത്തിയിൽ മലയാളികളെ വീണ്ടും തടഞ്ഞ് കർണാടക





































