ഇടക്കാല ഉത്തരവ് പാലിച്ചില്ല; അതിർത്തിയിൽ മലയാളികളെ വീണ്ടും തടഞ്ഞ് കർണാടക

By Trainee Reporter, Malabar News
Representational Image
Ajwa Travels

കാസർഗോഡ്: അതിർത്തിയിൽ യാത്രക്കാരെ കയറ്റി വിടുന്നതിൽ അയവില്ലാതെ കർണാടക സർക്കാർ. കേരളത്തിൽ നിന്നുള്ള സ്‌ഥിരം യാത്രക്കാരെ അതിർത്തി കടത്തിവിടണമെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും കർണാടക യാത്രക്കാരെ തടയുകയാണ്. ഇന്നലെ അതിർത്തിയിൽ എത്തിയ നിരവധി മലയാളികളെയാണ് ഉദ്യോഗസ്‌ഥർ തടഞ്ഞത്.

രോഗികൾ, വിദ്യാർഥികൾ, വ്യാപാരികൾ, മറ്റു തൊഴിലിനായി പോകുന്നവർ തുടങ്ങി ദിവസേന പോയിവരുന്നവരെ കടത്തിവിടണമെന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, തലപ്പാടി ചെക്ക്‌പോസ്‌റ്റിൽ ഇത്തരം ഉത്തരവൊന്നും ബാധകമായിട്ടില്ല. കോടതി ഉത്തരവ് ലംഘിച്ച് ഇന്നലെ തലപ്പാടിയിൽ ദക്ഷിണ കന്നഡ അധികൃതർ നിരവധി പേരെയാണ് തടഞ്ഞത്. കോടതി ഉത്തരവിന്റെ പകർപ്പ് കാണിച്ചിട്ടും ഉദ്യോഗസ്‌ഥർ വഴങ്ങിയില്ലെന്നും പരാതിയുണ്ട്.

അതേസമയം, അതിർത്തിയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ സർക്കുലർ ഇറക്കിയിട്ടുണ്ടെന്നാണ് കർണാടക അഭിഭാഷകരുടെ വാദം. ദിവസേന പോകുന്നവർക്ക് 15 ദിവസത്തിനുള്ളിലുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്നാണ് പുതിയ സർക്കുറലിൽ പറയുന്നതെന്നും അവർ പറഞ്ഞു. അതേസമയം, ഈ മാസം 25 ന് ഹർജിയിൽ കോടതി വീണ്ടും വാദം കേൾക്കും. എതിർകക്ഷികളുടെ സത്യവാങ്‌മൂലങ്ങളും കോടതി പരിഗണിക്കും.

Read Also: മലപ്പുറത്ത് 12 പുതിയ സ്‌ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE